വിദൂഷകന്റെ മൂന്നാംകണ്ണ്

Entries from ജൂണ്‍ 2008

ഹൈബി ഈഡന്‍ ചെന്നിത്തലയെ മറിച്ചിടുമോ?

ജൂണ്‍ 22, 2008 · 2അഭിപ്രായങ്ങള്‍

അടി വരുന്നിടത്ത്‌ പൂട പോലും അവശേഷിപ്പിക്കാതെ പമ്പ കടക്കുന്ന ഈ കെ.എസ്‌.യു ക്കാര്‍ക്ക്‌ എന്തു പറ്റിയെന്ന് എത്ര ആലോചിച്ചിട്ടും വിദൂഷകന്‌ പിടികിട്ടുന്നില്ല.

ഇവര്‍ക്ക്‌ വിദ്യാഭ്യാസരംഗവുമായുള്ള ബന്ധം നാട്ടാര്‍ക്ക്‌ അറിയാവുന്നതാണല്ലോ.

-വിദ്യാഭ്യാസമോ?
-ഓ..അതെന്താ?

ഇതാണ്‌ ലൈന്‍!

ഹൈബി ഈഡനെപ്പോലുള്ള മേല്‌ത്തരം ‘മോന്‍’മാരെ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉപദേശിച്ചത്‌ ആരാണ്‌?

അതോ ഉണ്ടിരുന്നപ്പോള്‍ ഉള്‍വിളി ഉണ്ടായതോ?

2
—-

എന്തായാലും പയ്യന്‍ പതിനെട്ടടവും പയറ്റി….

ആര്‌ മൈന്‍ഡ്‌ ചെയ്യാന്‍…?

വിദ്യാര്‍ത്ഥികള്‍ കണ്ടതായി ഭാവിച്ചില്ല.

-സമരം ചെയ്യുക-ഒടുവില്‍ തലമൂത്ത കോണ്‍ഗ്രസുകാര്‍ ഉപദേശിച്ചു.

-അതെങ്ങനെ?-പുത്രന്മാര്‍ ഒരേ സ്വരത്തില്‍…

-വഴി കണ്ടു പിടിക്കണം…പിതാക്കന്മാര്‍ ഉപായം പറഞ്ഞു നിര്‍ത്തി.

പഞ്ചാരക്കുഞ്ചു ഇരുന്നു ചിന്തിച്ചു…

അപ്പോള്‍ കിട്ടി ഏഴാം ക്ലാസ്സിലെ പാഠപുസ്തകം!

മാണിയും കുഞ്ഞാലിക്കുട്ടിയും ഗവേഷണം നടത്തി കണ്ടെത്തിയവ മുന്നില്‍ തെളിഞ്ഞു..

പിന്നെ താമസിച്ചില്ല..

വഴി കണ്ടെത്തി-
മുദ്രാവാക്യം റെഡി.

‘ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പിന്‍ വലിക്കുക!’

ഒന്നാം ദിവസം കിട്ടി പൊതിരെ തല്ല്!

കൂട്ടിക്കൊണ്ടുവന്നവര്‍ എത്തരക്കാരെന്ന് എങ്ങനെ അറിയും?
വന്നവര്‍ മുകളില്‍ നിന്ന് കിട്ടിയ നിര്‍ദേശം ശിരസ്സാവഹിച്ചു-
-പോലീസിനിട്ട്‌ കല്ലേറ്‌
-ഗേറ്റ്‌ ചാടിക്കടക്കല്‍-മുതലായ അഭ്യാസങ്ങള്‍ക്ക്‌ ലാത്തിയടി പ്രതിഫലമായിക്കിട്ടി!

പണമെറിഞ്ഞ്‌ പിറ്റേന്നും ആളെക്കൂട്ടി-

-’ചില പാഠങ്ങള്‍ പിന്‍ വലിക്കുക!’

മുദ്രാവാക്യം മാറ്റിപ്പിടിച്ചു.

ചില നേരമ്പോക്കുകള്‍ നാലും മൂന്നും ഏഴുപേരില്‍ എട്ടുപേരൊപ്പിച്ചു!

അന്നും കിട്ടി അടി സുഭിക്ഷമായി!

ചെറിതൊന്ന് ഹൈബിയ്ക്കും കിട്ടി…

-മതി ഭാഗ്യം തെളിഞ്ഞു..ഈഡന്‍ സീനിയര്‍ സന്തോഷക്കണ്ണുനീരണിഞ്ഞു.

പക്ഷെ,പക്ഷാഘാതം പിടിപെട്ടത്‌ ചെന്നിത്തലയ്ക്കാണ്‌….

ചെറുക്കന്‍ തന്നെമറിച്ചിടുമോ?

അവന്‍ ഒറ്റയ്ക്ക്‌ 2 ദിവസത്തെ വിദ്യാഭ്യാസ ബന്ദ്‌ ഒപ്പിഞ്ഞുകളഞ്ഞു…

താന്‍ സുന്ദരനായി ചമഞ്ഞ്‌ വായിട്ടടിച്ച്‌ നടന്നിട്ട്‌….

ആരോ ചന്തയ്ക്ക്‌ പോയതുപോലെ…

വാല്‍ക്കഷണം-കെ.എസ്‌.യു വിനെ ചങ്ങലയ്ക്കിടാന്‍ വഴികളന്വേഷിച്ച്‌ ‘വിമല്‍കുമാര്‍’ മയങ്ങുന്നു…
ശുഭം.

വിഭാഗങ്ങള്‍: രാഷ്ട്രീയം
രേഖപ്പെടുത്തിയിരിക്കുന്ന ,