എന്റെ മകള്‍ ആര്‍ഷ 2/6/2008 ല്‍ ഒരു ഗവ.സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു.
എനിക്കും കുടുംബത്തിനും സന്തോഷം..
നാട്ടുകാര്‍ക്ക് വിഷമം..
ബന്ധുക്കള്‍ക്ക് സങ്കടം..
ചലര്‍ക്ക് പരിഹാസം..
എല്‍.കെ.ജി.യും യു.കെ.ജി യും ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.അഞ്ചോ ആറോ വയസ്സില്‍ പഠിക്കേണ്ടത് രണ്ടര മൂന്ന് വയസ്സില്‍ വിരട്ടി പഠിപ്പിക്കുന്നത് മഹാ ക്രൂരതയാണ് എന്നാണ് എന്റെ പക്ഷം
വിദ്യാഭ്യാസത്തെയും കുട്ടികളുടെ മന:ശാസ്ത്രത്തെയും കുറിച്ച് അല്പ സ്വല്പം പഠിച്ചറിവും വായിച്ചറിവും ഉണ്ട്.അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചില നിഗമനങ്ങില്‍ എത്തിച്ചേര്‍ന്നു.
അത് ഭാര്യയുമായി ചര്‍ച്ച ചെയ്തു..
ആദ്യമൊക്കെ വലിയ എതിര്‍പ്പ്..
ക്രമേണ കുറയുന്നു..
ഒടുവില്‍ എന്റെ വാദങ്ങള്‍ അംഗീകരിച്ചു തുടങ്ങി..
നാലാം വയസ്സില്‍ മോളെ വിട്ടിനടുത്തുള്ള അംഗന്‍ വാടി(നഴ്സറി)യില്‍ ചേര്‍ത്തു.അവിടത്തെ പരിശീലനം വളരെ മികച്ചതായിരുന്നു.
പാട്ടിലൂടേയും കളികളിലൂടേയും ഉള്ള പഠനം രസകരമാണെന്ന് മോളുടെ പ്രതികരണങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.
അതി ദരിദ്രരായ ധാരാളം കുട്ടികള്‍..അവരുടെ കൂടെ പോയതു തന്നെ!-ബന്ധുക്കളുടെ വിലാപം ….
(ദരിദ്രരായ കുട്ടികള്‍ക്ക് ശുചിത്വമില്ല…പെരുമാറാനറിയില്ല..-എന്നൊക്കെയാണ് അവരുടെ ധാരണ!
ഈശ്വരോ രക്ഷതു എന്ന് അവര്‍ക്ക് ഞാന്‍ മറുപടി നല്‍കി..)
അംഗന്‍ വാടികളില്‍ മാസാമാസം ഫീസില്ല..
ഉച്ചയ്ക്ക് ഭക്ഷണമുണ്ട്..
വൈകുന്നേരം ലഘു ഭക്ഷണം..
സമീകൃതാഹാര പായ്ക്കറ്റ് (അമൃതം) സൌജന്യം…
ബന്ധുക്കളും അയല്‍ക്കാരും അപ്പോള്‍ പറഞ്ഞു-കുട്ടിയ്ക്ക് ബെയ്സ് കിട്ടില്ല..ഇംഗ്ലീഷ് മീഡിയത്തിലാക്കണം..അവളുടെ ഭാവി കളയരുത്…
ഞങ്ങള്‍ അതൊന്നും കേട്ടതായി ഭാവിച്ചില്ല..
ഗവ.സ്കൂളില്‍ മലയാളം മീഡിയത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോഴും…..
വരേണ്യവര്‍ഗ്ഗ സ്കൂളിലെ കടുത്ത അച്ചടക്കവും കാണാപാഠം പഠിക്കലും അവിടെയില്ല..
ടൈയുടെ കുരുക്കില്ല..
സ്വാഭാവികമായ സ്വയം പഠന പ്രക്രിയ…
അതിന് അനുസൃതമായ രണ്ട് പുസ്തകങ്ങള്‍,സൌജന്യമായി..
1..കേരള പാഠാവലി(1)
2.ഇംഗ്ലീഷ് കോഴ്സ് ബുക്ക്(1)
ആ പുസ്തകങ്ങളില്‍ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാകും അതിന്റെ വൈശിഷ്ട്യം!
സര്‍ക്കാര്‍ സ്കൂളുകള്‍ ഉണരുകയാണ്;ആലസ്യത്തില്‍ നിന്ന്..
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സഹായങ്ങളുമായി രംഗത്ത്…
ആത്മാര്‍ത്ഥതയുള്ള അധ്യാപകര്‍..
പി.റ്റി.എ യുടെ പൂര്‍ണ്ണ സഹകരണം..
സര്‍ക്കാര്‍ സ്കൂളുകള്‍ മുണ്‍ന്നേറികയാണ്..
———————————————————————————————
പ്രതികരണങ്ങള്‍ ഇങ്ങനെയൊക്കെ…
സുഹൃത്തേ,
|
2008/06/04 |
|
|
2008/06/04 |
|
|
2008/06/04 |
|
|
2008/06/04 |
|
|
2008/06/04 |
|
|
2008/06/04 |
|
|
2008/06/04 |
അംഗീകരിക്കുക | Unapprove | Spam | ഏടുത്തുകളയുക |

2008/06/05 |

2008/06/08 |
അംഗീകരിക്കുക | Unapprove | Spam | ഏടുത്തുകളയുക |
|
2008/06/08 |
അംഗീകരിക്കുക | Unapprove | Spam | ഏടുത്തുകളയുക |
|
2008/06/09 |
അംഗീകരിക്കുക | Unapprove | Spam | ഏടുത്തുകളയുക |
|
2008/06/09 |
അംഗീകരിക്കുക | Unapprove | Spam | ഏടുത്തുകളയുക |
|
2008/06/09 |
അംഗീകരിക്കുക | Unapprove | Spam | ഏടുത്തുകളയുക |
|
2008/06/19 |
അംഗീകരിക്കുക | Unapprove | Spam | ഏടുത്തുകളയുക |
|

5 പ്രതികരണങ്ങള്‍ ഇതുവരെ ↓
കുറുമാന്‍ // സെപ്റ്റംബര്‍ 11, 2008 at 5:38 pm
ഈ പോസ്റ്റ് ഇപ്പോഴാ കണ്ടത്. വളരെ നല്ലത് വിദൂഷകാ. എന്റെ മക്കളോട് ഞങ്ങള്‍ സംസാരിക്കുത് മലയാളത്തില്‍ മാത്രം. മൂത്തവളെ മലയാളം അക്ഷരമാല പഠിപ്പിക്കാനും തുടങ്ങി.
അഭിനന്ദനങ്ങള്‍
riyaz ahamed // സെപ്റ്റംബര്‍ 11, 2008 at 5:52 pm
നല്ല തീരുമാനം.
ആശംസകള്‍.
കുഞ്ഞന്‍സ് // സെപ്റ്റംബര്‍ 12, 2008 at 4:08 am
ഇപ്പോഴാണു് വിദൂഷകാ ഇത് കാണുന്നത്.. ഞാന്‍ ഈ പറഞ്ഞ വഴിയിലൂടെയൊക്കെ (ഗവണ്മെന്റ് സ്കൂള്‍ മലയാളം മീഡിയം, പിന്നെ പ്രീഡിഗ്രി Ist ഗ്രൂപ്പ് , എഞ്ചിനീയറിംഗ്, ഇപോ ഒരു കുഞ്ഞു ഗവേഷണ വിദ്യാര്‍ത്ഥി ) പഠിച്ച് വന്ന ഒരാളാണു്.
അച്ഛന് മലയാളം ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് പറ്റുന്നത് വരെ മലയാളത്തില്‍ എന്നെ പഠിപ്പിക്കണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. ഒരുപാട് മലയാളം പുസ്തകങ്ങള്‍ വാങ്ങി തന്നിരുന്നു. അങ്ങനെ എനിക്കും. മലയാളം ഇഷ്ടപ്പെട്ടു.. പ്രീഡിഗ്രിക്ക് ഇത്തിരി മാര്‍ക്ക് കുറഞ്ഞാലും രണ്ടാം ഭാഷയായി മലയാളം എടുത്തോളാന്‍ പറഞ്ഞു..
പക്ഷേ ഇതിനെല്ലാം ഇടയില്‍ ഇംഗ്ലീഷ് എന്നെ നന്നായി പഠിപ്പിക്കാനും അച്ഛന്‍ ശ്രദ്ധിച്ചിരുന്നു.. വീട്ടില്‍ ഇംഗ്ലീഷ് പത്രമൊക്കെ വരുത്തി എന്നെ കൊണ്ട് വായിപ്പിക്കുമായിരുന്നു.. സ്ക്കൂളിലെ ഇംഗ്ലീഷ് പാഠങ്ങള്‍ കൂടെ ഇരുന്ന് വായിച്ച് മനസിലാകാത്തതിന്റെ ഒക്കെ അര്‍ത്ഥം പറഞ്ഞു തരുമായിരുന്നു.. അതൊക്കെ കൊണ്ട് മലയാളം മീഡിയത്തില്‍ നിന്നും പെട്ടെന്ന് ഒരു ദിവസം ഇംഗ്ലീഷ് മീഡിയത്തില്‍ കണക്കും സയന്‍സും ഒക്കെ പഠിക്കാനുള്ള ബുദ്ധിമുട്ട് ഒരുപാട് കുറഞ്ഞിരുന്നു..
ഒരു കാര്യം കൂടി പറഞ്ഞോട്ടേ.. ടി.കെ.എമ്മിലെ എന്റെ ക്ലാസിലെ ടോപ് രണ്ട് പേര്‍ മലയാളം മീഡിയത്തില്‍ സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് വന്നവരായിരുന്നു. കോണ്‍വെന്റ് ഇംഗ്ലീഷ് പറയുന്നവരോടൊപ്പം പിടിച്ച് നില്ക്കാന്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല…
മോള്‍ക്ക് എല്ലാ ആശംസകളും… മിടുക്കിയായി വരട്ടേ…
vrajesh // ഒക്ടോബര്‍ 25, 2008 at 8:49 am
nice,but i think publishing e-mail id was unnecessary.
thank you.
Fekix // ജനുവരി 16, 2009 at 5:03 pm
kolllatto………….
nammal pine cheru partya…oru malayalam mediumkaran..
inum athil abhimaname ullu. karanam enikoridathum nanam kedendi vannittilla
am handling around 5 languages smoothly..so its sure tht ARSHA vl raeach heights….