കാര്യങ്ങള്‍ ഗൗരവമായി കാണുന്ന സിനിമാക്കാര്‍ കുറവാണ്.എഴുത്തും വായനയും ഉള്ളവര്‍ അതിലും കുറവാണ്.
മമ്മൂട്ടി അവരുടെ കൂട്ടത്തില്‍ വ്യത്യസ്തനാണ്.നല്ല വായനക്കാരനാണദ്ദേഹം.
ആദ്യ ലേഖനം വളരെ വിജ്ഞാനപ്രദമാണ്.
സിനിമയ്ക്ക് അപ്പുറമുള്ള കാര്യങ്ങളും സസൂക്ഷ്മമായി നിരീക്ഷിക്കുന്നു..
ഒരു സാമൂഹ്യജീവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്.
അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാന്‍ ഒരു വലിയവിഭാഗം ഇവിടെയുണ്ട്.
പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള മമ്മൂട്ടിയുടെ ബന്ധം പ്രതീക്ഷ നല്‍കുന്നതാണ്.
തന്റെ മതത്തിലെ അനാരോഗ്യ പ്രവണതകളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകണം എന്ന് ഞാന്‍ കരുതുന്നു.
ഒരു മതത്തിന്റെ ആളായി മമ്മൂട്ടിയെ കാണുന്നില്ല.
മറ്റ് വിഷയങ്ങളോടൊപ്പം ഇസ്ലാം മതത്തെ ബഹുജനമധ്യേ അവഹേളിക്കുന്ന കള്ളപ്പുരോഹിതന്മാരെ തുറന്നുകാട്ടാനും സമയം കണ്ടെത്തണമെന്ന് അപേക്ഷിക്കുന്നു.കാരണം താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട് എന്നുള്ളതുതന്നെ.
ബഹുഭാര്യത്വത്തെക്കുറിച്ച് കാന്തപുരം പറയുന്ന വൃത്തികേടുകള്‍ കേട്ട് വായടച്ചിരിക്കാന്‍ എങ്ങനെ കഴിയും?
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 15 ആക്കണം എന്ന മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രയത്തെ എതിര്‍ക്കേണ്ടതല്ലേ?
എം.എന്‍.കാരശ്ശേരി,ഹമീദ് ചേന്നമംഗലൂര്‍,സുഹ്റ ടീച്ചര്‍ എന്നീ ഉല്പദിഷ്ണുക്കളോടൊപ്പം താങ്കളേയും കാണാന്‍ ആഗ്രഹിക്കുന്നു..
1 response ഇതുവരെ ↓
vidushakan // ജനുവരി 16, 2009 at 8:20 pm