സൂപ്പര്‍ പരട്ട(http://superparatta.blogspot.com)
എന്നൊരു ബ്ലോഗര്‍ ബൂലോകത്ത് സ്വൈരവിഹാരം നടത്തുന്നു;എന്റെ പേരില്‍-
ആളൊരു പുലിയാണ് കേട്ടോ.
നവംബര്‍ 2008 ലാണ് ടി പരട്ട ബൂലോകത്ത് കുടിയേറിയത് എന്ന് കാണുന്നു..
മേയ് മാസം മുതല്‍ ഞാനിവിടെയുണ്ട്..
വിദൂഷകന്‍ എന്ന പേര് സ്വീകരിക്കാന്‍ കാരണമെന്തെന്ന് അറിയില്ല.
‘പരട്ട’ എന്ന പേര് തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്ന് സേതുലക്ഷ്മി ഉപദേശിച്ചിട്ടുണ്ട്
ആ ഉപദേശം മുഖവിലയ്ക്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
വ്യവഹാര പ്രിയരായ ചില കറുത്ത കോട്ടുകാരെ (വക്കീല്‍)ഞാന്‍ സമീപിച്ചിട്ടുണ്ട്..
എന്റെ ട്രേഡ് നെയിം സംരക്ഷിച്ചുകിട്ടാന്‍..
(വായനക്കാരോട്-ചുമ്മാ വെറുതെയൊന്ന് വെരട്ടാനാണ്.ചെലപ്പോ പേടിച്ച് ഇട്ടിട്ടോടിയാലോ..)
ബൂലോകരണ്യത്തില്‍ രണ്ട് സിംഹങ്ങള്‍ക്ക് സ്കോപ്പില്ല…
അതുകൊണ്ട് എത്രയും വേഗം…………!!!???