വിദൂഷകന്റെ മൂന്നാംകണ്ണ്

Entries tagged as ‘പ്രതികരണം’

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ബ്ലോഗര്‍മാര്‍ക്ക്‌ മാര്‍ക്കിടുമ്പോള്‍ സംഭവിക്കുന്നത്‌….

ഓഗസ്റ്റ് 8, 2008 · 18അഭിപ്രായങ്ങള്‍

ഒടുവില്‍ അതും സംഭവിച്ചു…

ഒരു മുഖ്യധാരാ പ്രസിദ്ധീകരണം ബ്ലോഗുകളുടെ  കുത്തക ഏറ്റെടുത്തിരിക്കുന്നു….

മാതൃഭൂമി ‘ബ്ലോഗന’ എന്നൊരു പംക്തി  തുടങ്ങിയിരിക്കുന്നു.ഓരോ ആഴ്ചത്തേയും മികച്ച ബ്ലോഗ്‌ പോസ്റ്റ്‌  പ്രസിദ്ധീകരിക്കുന്നു എന്നാണ്‌ അവകാശവാദം..

ഇതൊരു നല്ല കാര്യമാണ്‌ എന്ന്  കരുതുന്ന ബ്ലോഗര്‍മാര്‍ ധാരാളമുണ്ട്‌.

അത്ര നല്ല  കാര്യമാണോ?

ബ്ലോഗര്‍മാര്‍ക്ക്‌ നിലവാരം നിര്‍ണ്ണയിക്കാന്‍  ഇവരാരാണ്‌?

സ്വന്തം ചിന്തകളും സ്വപ്നങ്ങളും ആവലാതികളും മറ്റും മറ്റും ആണ്‌  ബ്ലോഗര്‍മാര്‍ പോസ്റ്റായി ഇടുന്നത്‌.അവയോട്‌ പ്രതികരിച്ചുകൊണ്ട്‌ മറ്റുള്ളവര്‍  വരാറുണ്ട്‌.സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും ഒക്കെ അവിടെ  നിലനില്‍ക്കുന്നു.പരസ്പര ബഹുമാനം ഏറെപ്പേരും കാത്തുസൂക്ഷിക്കുന്നു.വിവാദ  പരാമര്‍ശങ്ങള്‍ക്ക്‌ പോലും സമചിത്തതയോടെ പ്രതികരിക്കുന്നു.

അതൊരു പ്രത്യേക  ലോകമാണ്‌…

വ്യവസ്ഥാപിത പ്രസിദ്ധീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന  ‘നിലവാര’മാനദണ്ഡങ്ങളൊന്നും ബ്ലോഗിന്‌ ബാധകമല്ല.അത്‌ പലപ്പോഴും മനസ്സില്‍ നിന്നുള്ള  ഏറ്റവും തെളിമയാര്‍ന്ന കുത്തൊഴുക്കാണ്‌.

അതിന്‌ മാര്‍ക്കിടാന്‍ ആര്‍ക്കാണ്‌  അവകാശം?

ബ്ലോഗുകള്‍ക്ക്‌ നിലവാരം നിര്‍ണ്ണയിക്കാന്‍ മാതൃഭൂമി  ആഴ്ചപ്പതിപ്പിന്‌ ആര്‍ അധികാരം നല്‍കി?

ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്ന ഒരു  പംക്തി സ്വാഗതാര്‍ഹമാണ്‌.മികച പോസ്റ്റ്‌ തെരഞ്ഞെടുപ്പ്‌ ആശാസ്യമല്ല  തന്നെ!

ചില ചട്ടകൂടുകളക്കുള്ളില്‍ നിലകൊള്ളുന്ന പ്രസിദ്ധീകരണങ്ങള്‍ അവരുടെ  മഞ്ഞക്കണ്ണട വച്ച്‌ ബ്ലോഗുകള്‍ നിരീക്ഷിക്കുന്നത്‌ ശരിയാണെന്ന്  തോന്നുന്നില്ല.

ആയിരക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ ബ്ലോഗുകള്‍  ആശ്വാസമരുളുന്നു.വടിവൊത്ത സാഹിത്യഭാഷയില്‍ എഴുതാന്‍ കഴിയാത്തതിനാല്‍  രണ്ടാംതരക്കാരാണ്‌ എന്ന് പറയുന്നത്‌ അംഗീകരിക്കാനാവില്ല.

മാതൃഭൂമി അവരുടെ  തട്ടകത്തില്‍ ഇടപാടുകള്‍ നടത്തുന്നതല്ലേ നല്ലത്‌?(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌  ഓണ്‍ലൈനില്‍ സൗജന്യമാക്കാന്‍ തയ്യാറുണ്ടോ? പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ക്ക്‌  പ്രതിഫലം നല്‍കുന്നില്ല എന്നാണ്‌ മനസ്സിലാക്കുന്നത്‌.)

കമ്പോള  ലക്ഷ്യങ്ങളാണ്‌ മാതൃഭൂമിക്കുള്ളത്‌ എന്നത്‌ വ്യക്തമാണ്‌.ബ്ലോഗര്‍മാരെ  ആഴ്ചപ്പ്തിപ്പിന്റെ വായനക്കാരായി കിട്ടുക എന്നത്‌ ഒരു ലക്ഷ്യമാകാം.തങ്ങള്‍ മുന്‍പേ  നടക്കുന്നവരാണ്‌ എന്ന് പറയിപ്പിക്കലാണ്‌ മറ്റൊന്ന്.അതോടൊപ്പം വേറെ  ചിലതും….

സാഹിത്യകാരന്മാരുടെ തൊഴിത്തില്‍ക്കുത്തുകളും സാമൂഹ്യ-സാംസ്കാരിക  വിഴുപ്പലക്കുകളും ആണ്‌ ‘എഴുത്ത്‌ ‘ എന്നൊരു ധാരണ ഉണ്ടാക്കലും ഇതിന്റെ  ഭാഗമാണ്‌…

നിലവാരമുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ തീരെ നിലവാരം കെട്ട  പണിയാണ്‌ ‘ബ്ലോഗന ‘ എന്ന് പറയേണ്ടീരിക്കുന്നു.

ബൂലോകത്തില്‍  വലിപ്പച്ചെറുപ്പങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍  അനുവദിച്ചികൂടാ….

വ്യവസ്ഥയില്ലായ്മയാണ്‌ ബ്ലോഗുകളുടെ സൗന്ദര്യം.അവിടെ  വ്യവസ്ഥകള്‍ ചുമത്തി ബ്ലോഗര്‍മാരെ തരം തിരിക്കാനുള്ള ശ്രമങ്ങള്‍  എതിക്കപ്പെടേണ്ടതാണ്‌…

എല്ലാ ബ്ലോഗര്‍മാരും പ്രതികരിക്കേണ്ട വിഷയമാണ്‌  ഇതെന്ന് തോന്നുന്നു.

വിഭാഗങ്ങള്‍: പ്രതികരണം
രേഖപ്പെടുത്തിയിരിക്കുന്ന